Sunday, September 6, 2009

ഓണപൊട്ടന്‍...............

ഗ്രഹാതുരതകള്‍ ഉണര്‍ത്തുന്ന പാടവരമ്പുകളില്‍ സമ്ര്ദ്ധിയുടെ വരവറിയിച്ചുകൊണ്ട് ഒരോണം വീണ്ടും .ഓണം ഓര്‍മപ്പെടുത്തലാണ് തുമ്പയും തെച്ചിപ്പൂവും മുക്കുറ്റിയും കാക്കപ്പൂവും വര്‍ണാഭമാക്കിയ തൊടികളും പുത്തന്‍ മണം മാറാത്ത കുപ്പായത്തിന്റെ ശോഭയും .എത്ര എത്ര ബാല്യകാല സ്മരണകളാണ് ഓണം നമ്മുക്ക് നല്കുന്നത് . മലബാറിലെ ഓണത്തിന് കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു പാടു സവിശേഷതകള്‍ കാണുവാന്‍ കഴിയും .അതിലൊന്നാണ് ഓണപൊട്ടന്‍ ..തിരുവോണം നാളിലാണ്‌ പുള്ളിക്കാരന്‍ പ്രത്യക്ഷപെടുന്നത് .ചുവന്ന പട്ടുടുത്തു ഒരു കൈയില്‍ കുരുത്തോല കൊണ്ടു അലങ്കരിച്ച ഓലക്കുടയും മറു കൈയില്‍ മണിയും അരയില്‍ കെട്ടിയിരിക്കുന്ന ചെറു സഞ്ചിയില്‍ ഭക്തര്‍ക്കുള്ള കാണിക്കയായി മഞ്ഞളും കാണും . തോളില്‍ തൂക്കിയ മാറാപ്പില്‍ നാം നല്കുന്ന ദക്ഷിണയാണ് .കുട്ടികളുടെ അകമ്പടിയോടു കൂടിയാണ് ആശാന്‍ ഓരോ വീട്ടിലുംഎത്തുന്നത് ,അപ്പോഴേക്കും എല്ലാവരും പൂക്കള മൊക്കെ തീര്ത്തു വിളക്കുവെച്ചു ഓണപോട്ടന് ദക്ഷിണ നല്കുന്നു . വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന മഹാബലി തിരുമേനിയുടെ പ്രധിനിധി തന്നെയാണ് മലബാറിലെ ഓണപോട്ടനും .