അങ്ങനെ കൃത്യം രണ്ടുമണിക്ക് പ്രായത്തിന്റെ എല്ലാ അവശതകളുമായി ആ ആനവണ്ടി മാനതവാടിയില്‍ നിന്നും പുറപ്പെട്ടു .ഉച്ച നേരമായതിനാലാകാം ബസ്സില്‍ ആളുകള്‍ നന്നേ കുറവാണ് ,കണ്ട്ക്ടര്‍ ആയിട്ട് അധികം നാളായിട്ടില്ല മൂന്നോ നാലോ തവണ ഇതേ റൂട്ടില്‍ പോയിട്ടുണ്ട് എന്നാല്‍ അന്നൊന്നും ബസ്സിലെ തിരക്കുകള്‍ കൊണ്ട് പുറത്തൊന്നു നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല ,വേഗം ടിക്കട്ടുകൊടുത്തു സ്വന്തം സീറ്റില്‍ ആസനസ്ഥനായി .വയനാടിന്റെ വശ്യ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .കൊച്ചുകൊച്ചു കാട്ടരുവികളും ,മനോഹരമായ പുല്‍മേടുകളും ,പൊന്നുവിളയുന്ന നെല്പാടങ്ങളും ,സര്‍വോപരി പര്ശുധമായ ജീവ വായുവും .ഞാന്‍ ആ കാഴ്ചകളിലേക്ക് മടങ്ങി .ബസ്സിപ്പോള്‍ നിരവില്‍പുഴ എന്ന സ്ഥലത്തെത്തി ,മൂന്ന് സ്ത്രീകളും ഒരു പുരുഷനും ,പുരുഷന്റെ കയ്യില്‍ ആവശ്യത്തിലേറെ വലിപ്പമുള്ള രണ്ടു ചക്കകള്‍ ഉണ്ടായിരുന്നു ,പഴം ചക്ക ,വരിക്ക ചക്ക,കടച്ചക്ക എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാല്‍ ഈ ചക്കയുടെ വലിപ്പത്തിന് ആനച്ചക്ക എന്നുപറഞ്ഞാലും തെറ്റില്ല .
ടിക്കെറ്റ് കൊടുത്തു ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു ,ഇനിയങ്ങോട്ട് ചുരം ഇറങ്ങുകയാണ് നനുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അങ്ങകലെ മലമുകളില്‍ ഒന്ന് രണ്ടു വെള്ളി അരഞ്ഞാണങ്ങള്, മണ്ണിലേക്കിറങ്ങി വരുന്ന വെള്ളിമേഘങ്ങള്‍ എത്ര മനോഹരം .പെട്ടെന്നൊരു ബഹളം ബസ്സ് നിന്നു എന്താണാവോ ,പ്രശ്നം ഗുരുതരം കാര്യം നിസാരമാകുമോ ?.
സ്ത്രീകളുടെ സീറ്റില്‍ നിന്നാണ് നിലവിളി കേട്ടത് ഒരു ചേച്ചി വേദന കടിച്ചമര്‍ത്തി നില്‍പ്പുണ്ട് ഞാന്‍ കാര്യം അന്വേഷിച്ചു അവര്‍ വളരെ ദയനീയമായി തറയില്‍ കിടക്കുന്ന ചക്കയെ ചൂണ്ടി കാണിച്ചു ..അപ്പൊ അതാണ് കാര്യം, ചക്കയുമായി കയറിയ ചേട്ടന് ഏറ്റവും പിന്നിലെ സീറ്റില്‍ ആണിരുന്നത് . ചക്ക സീറ്റിനടിയില്‍ വെച്ച് അതിനുമേല്‍ കാല് കയറ്റിവെച്ചാണ് ആശാന് ഇരുന്നിരുന്നത് ,അതിലൊരെണ്ണം ബസ്സ് കുത്തനെ ചുരം ഇറങ്ങിയപ്പോള്‍ ആ പാവം ചേച്ചിയുടെ കാലില്‍ വന്നു കൊണ്ടതാണ് ..ഭാഗ്യം പരിക്ക് ഗുരുതരമല്ല...