നന്നായി മൂളിപ്പാട്ടു പാടും ,എന്ന് കരുതി ആളൊരു ഉറക്കുപട്ടുകരനല്ല ,നേരെ മറിച്ച് നല്ല ഉണര്‍ത്തുപാട്ടുകാരനാണ് .പകലിന്റെ അവശത രാവിന്റെ മാറില്‍ ചാരിവെച്ച് സുഖകരമായി ഉറങ്ങുക എന്നത് ഒരിക്കലും അഹന്കാരമല്ല. എന്നാല്‍ അതൊക്കെ മൂപ്പര്‍ക്ക് മനസിലാകണ്ടെ .ആളാരാണെന്ന്പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ നമ്മളുടെ സന്തത സഹചാരി കൊതുകാശന് തന്നെ .നീ എവിടെ പോയാലും ഞാന്‍ കൂടെയുണ്ട് എന്നപഴയ പരസ്യം വാചകത്തെ അന്വര്‍ത്ഥമാകും വിധം ആശാന് കൂടെയുണ്ട് .തിരക്കുനിറഞ്ഞ റെയില്‍വേ കംപാര്ടുമെന്റില് ,സിനിമ തീയേറ്ററില്‍ ,വായനശാലയില്‍ ,ബസ്സില്‍ ,പാര്‍ക്കില്‍,പാതയോരത്ത് എന്നുവേണ്ട എവിടെയൊക്കെ ജീവനുണ്ടോ അവിടെയൊക്കെ.
പുറമേ കാണാന്‍ ബൂര്‍ഷ്വാസി ആണെങ്കില്‍ അകം കൊണ്ട് ആളൊരു കമ്യുനിസ്ടാണ്. പക്ഷെ അക്രമ സ്വഭാവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒന്ന് തന്നെയില്ല. ജാതി മത വര്‍ഗ മേതുമില്ലാതെ ശരിപ്പെടുത്തും .ഞാനടക്കമുള്ള മഹാഭൂരിപക്ഷവും ഈ ചെറിയവന്റെ ലീല വിലാസങ്ങള്ക്കു മുന്പില് അനുദിനം തോറ്റുകൊണ്ടിരിക്കുകയാണ് .ആനയെ പോലെ വലുതായിരുന്നെകില് ഇവനെ തോക്കെടുത്ത് കൊല്ലമായിരുന്ന്നു .ഇത്തിരി പോന്നവന്റെ മുന്പില് എന്ത് ചെയ്യാന്‍.
അടുത്ത പത്തു വര്‍ഷത്തിനകം മനുഷ്യന് ചന്ദ്രനില്‍ താമസമാക്കും,മനുഷ്യനെ പോലെ ചിന്തിക്കാന്‍ കഴിവുള്ള റോബോട്ടുകള്‍ വരന് പോകുന്നു, ചൊവ്വയില്‍ വെള്ളമുണ്ട്,നാനോ സാങ്കേതികത രോഗങ്ങള്‍ ഇല്ലാതാക്കും ,തുടങ്ങി എത്രയെത്ര ശാസ്ത്ര വാര്‍ത്തകള്‍ നാം അനുദിനം കേട്ട് കൊണ്ടിരിക്കുന്നു .നമുക്ക് സ്വപ്നം കാണാനാകാത്ത ലോകം പണിയുന്ന പ്രിയ ശാസ്ത്രന്ജ്ജരെ മാരകമായ ചിക്കന്‍ ഗുനിയ ,മലമ്പനി,മന്ത് ,തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ മാത്രം സമ്മാനിക്കുന്ന കൊതുകളെ ലോകത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും .
(കൊതുകുകടി കൊണ്ട് സഹികെട്ട് ഉറങ്ങാതിരുന്ന ഒരു കൊച്ചിയിലെ രാത്രിയുടെ ഓര്‍മയ്ക്ക് )
കുറിപ്പ് :ദയവായി ആമത്തിരി കത്തിച്ചു വെക്കൂ എന്ന് മാത്രം പറയരുത് .ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ കത്തിച്ചു വെച്ച ആമത്തിരിയില് മാത്രം ഒന്‍പതു കൊതുകിരിപ്പുണ്ട്,