Tuesday, May 29, 2012

ചെമ്പരത്തിപ്പൂവ്

നേര് പറഞ്ഞതിന്  നേരിന്റെ കൂടെ നടന്നതിന് 
നെഞ്ചിലെ  ചോര കടും ചുവപ്പായതിന് 
അന്‍പത്തൊന്നു ചുംബനങ്ങള്‍ ,
നിന്റെ  സ്വപ്‌നങ്ങള്‍ ഇനി ഞങ്ങളുടെതുമാണ് 
കാത്തിരുന്ന കത്തിമുനയിലേക്ക്  ധീരനായി നടന്നവനെ 
പ്രിയ സഖാവെ ,നിന്റെ ചോരത്തുള്ളികള്‍ 
പൂമരങ്ങളായി പൂക്കാതിരിക്കില്ല .


Monday, August 1, 2011

ഒരു വയനാടന്‍ കാഴ്ച ..

മഞ്ഞു പതിഞ്ഞ പാതകള്‍
മരങ്ങള്‍ക്ക് മഞ്ഞു പുതപ്പ് ,
നിബിഡ വനം
തുഷാര ബാഷ്പം
ഒരിക്കലും മടുക്കാത്ത കാഴ്ചകളുടെ കലവറയാണ് ചുരം കയറി എത്തുന്നവരെയും കാത്ത് വയനാടന്‍ മലനിരകളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് , വിണ്ണില്‍ നിന്നും താണിറങ്ങി വന്ന വാനം സഞാരികളുടെ മനം കുളിര്‍പ്പിക്കുന്നു , നനുനനുത്ത പ്രഭാതങ്ങള്‍ ,നൂല്‍മഴയില്‍ കുതിര്‍ന്ന മദ്ധ്യാഹ്നം , ചന്ദ്രനും താരകളും കണ്ണ് ചിമ്മുന്ന അസുലഭമായ വൈകുന്നേരങ്ങള്‍ .അങ്ങനെ എത്രയെത്ര നയനാഭാമായ കാഴ്ചകള്‍ .

Sunday, April 10, 2011

സോമയാഗം ..

വേദമന്ത്രങ്ങള്‍ ഉരുക്കഴിയുന്ന പാഞ്ഞാളിലെ കാറ്റിനും ഒരു ശ്രുതിലയമുണ്ട് , പ്രകൃതിയെ ശക്തിപ്പെടുത്താനും സര്‍വോപരി സകല ജീവജാലങ്ങള്‍ക്കും നന്മ പ്രധാനം ചെയ്യാനും ഒരു കൂട്ടം മഹാമനസ്കര്‍ വീണ്ടും യാഗാഗ്നി കടയുകയാണ് .നീണ്ട 35 വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ഈ നിയോഗം . ഇന്ദ്രാദി ദേവതകള്‍ ഇനി യാഗശാലയില്‍ വിരുന്നുകാര്‍ . വേദ പാരമ്പര്യത്തെ നിലനിര്‍ത്താനും അത് സമൂഹത്തിനാകമാനം ഗുണപ്രദം ആക്കാനും "varthathe" ട്രസ്റ്റ്‌ ആണ് 12 ദിവസം നീണ്ടു നില്‍ക്കുന്ന സോമയാഗത്തിന് നേതൃത്വം കൊടുക്കുന്നത് .