ഗ്രഹാതുരത്വം നിറഞ്ഞ ഓര്മപ്പെടുതലാണ് മലയാളിക്ക് കള്ളുഷാപ്പുകള്‍ .അത് പാടവരമ്പത്തും, പുഴയോരത്തും മലഞ്ചെരിവുകളിലും അത് മുന്തിരിക്കള്ളിന്റെ മധുരവും നാടന്‍ രുചികളുമായി കാത്തിരിക്കുന്നു.ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ നിശ്വാസങ്ങളും ചിന്തകളും സംസ്കാര വിസ്മയവുമൊക്കെ കള്ള്ഷാപ്പുകളെ മാറ്റിനിര്‍ത്തി ആലോചിക്കാനാവില്ല .എത്രയെത്ര നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളുമാണ് ഒരു കുടം കള്ളിന് മുന്നില്‍ പിറവിയെടുത്തിട്ടുള്ളത് ; ചൂടേറിയ ചിന്തകള്‍ക്ക് എരിവു പകരാന്‍ എത്രയെത്ര നാടന്‍ രുചി മേളങ്ങള്‍ .കുപ്പിയില്‍ നിറച്ച ചുവന്ന ദ്രാവകത്തിന്റെ മാസ്മരികതയില്‍ മനംമയങ്ങിയിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് കള്ളുഷാപ്പുകളെ അറിയുമോ ..? ഞാനൊരു ഗവേഷണത്തിനൊന്നും തയ്യാറാവുന്നില്ല അതൊക്കെ എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് വിടുന്നു ;ദൂരെ നിന്നുമാത്രം കള്ളുഷാപ്പുകളെ കാണാന്‍ വിധിയുള്ളവര്‍ക്ക് വേണ്ടി ഇതാ കൊതിയൂറം ചില വിഭവങ്ങളുടെ ചിത്രങ്ങള്‍ ....