Sunday, November 15, 2009

യാത്ര ...

എവിടെക്കാണ് പോകുന്നത് ;
ചിലന്തിവലകള്‍ പോലെയാണ് വഴികള്‍
മുന്പില്‍ ഒരാകാശം തുറന്നിരുപ്പുണ്ട് ..
ആയിരങ്ങള്‍ കടന്നുപോയ
തിരക്കാര്‍ന്ന വഴിത്താരകള്‍
അവരുപേക്ഷിച്ച നിറചാര്‍ത്തുകള്‍ ,
ചവട്ടുകുട്ടകളില്‍ മുളയ്ക്കുന്ന സ്വപ്‌നങ്ങള്‍ .
തിരിച്ചു നടക്കാനാവാത്ത വഴികളില്‍ ;
ചിലരെങ്കിലും ചിരിക്കുന്നുണ്ട് ..?
എന്റെ പിന്നിലും കണ്ണുകളുണ്ട്
സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവര്‍ ,
ഏതാണ് എന്റെ വഴി...?
നടക്കട്ടെ ഞാനും വെറുതെ ...
കാറ്റിന് പിറകെ നടക്കാന്‍ പഠിക്കാം ...

13 comments:

വീകെ said...

കൊള്ളാം..

ആശംസകൾ..

Sabu Kottotty said...

മനോഹരം....
ചിത്രവും വരികളും
ആശംസകള്‍...

haari said...

ഞാനും മുന്നിലുണ്ട് വഴികള്‍ തിരഞ്ഞുകൊണ്ടെയിരിക്കാം
നല്ല വരികള്‍

Unknown said...

ഹ ഹാ ഹാ................ഹും നോക്കാം ,എവിടെ വരെ പോകുമെന്ന് ...

Unknown said...

this is thinkable and also leading fact in this behind,many many thanks.........carry on.......

Gini said...

നല്ല വരികള്‍..
keep going...

Unknown said...

thanoru sambhavam thanne midukkan

Typist | എഴുത്തുകാരി said...

വെറുതെ കാറ്റിനു പുറകെ നടക്കാതെ ഒരു വഴി കണ്ടുപിടിച്ചിട്ടു നടക്കുകയല്ലേ നല്ലതു് :)

Unknown said...

സത്യം പറഞ്ഞാല്‍ ഞാനും അത് തന്നെയാണ് ശ്രമിക്കുന്നത് ചേച്ചി ......

Unknown said...

Really nice......My best wishes for you...This is only a initial creation from Nandavarma.........More yet to come

johnmathai said...

കൊള്ളാം ... വികാരഭരിതമായ വരികള്‍ ...

Unknown said...

ശുഭകരമായ യാത്ര നേരുന്നു

dinesh said...

kollam manoharamayirikkunnu..