ഒരു പുതിയ കാര്യമല്ല പറയാന്‍ പോകുന്നത് .പലരും പറഞ്ഞു പറഞ്ഞു പതംവന്നതാണ് എങ്കിലും ,എറണാകുളത്തെ തിരക്കുപിടിച്ച നഗര ജീവിതത്തിനിടയില്‍ എന്നെ പോലെ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കാണണം .
ഏറ്റവും ചിലവുകുറഞ്ഞതും സൌകര്യ പ്രദവും മോശമല്ലാത്ത യാത്ര സൌകര്യങ്ങളും നല്‍കുന്നത് കൊണ്ട് നമുക്കിതിനെ പാവപെട്ടവന്റെ വാഹനം എന്ന് വിളിക്കാം . അത് രാവെന്നോ പകലെന്നോ ഭേദമില്ലാതെ സേവന സന്നദ്ധമായി നഗരത്തിലും നാടന്‍ ഇടവഴികളിലും നമ്മെ കാത്തു നില്ക്കുന്നു .ഈയടുത്ത കാലത്താണ് ഓട്ടോ ഓടിക്കുന്ന ചിലരില്‍ നിന്ന് തീര്‍ത്തും അനാരോഗ്യകരമായ ചില പ്രവണതകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് .പലപ്പോഴും നഗരത്തില്‍ രാത്രിയില്‍ എത്തിപ്പെടുന്നവര് ദൈവധൂതന്മാരെപോലെയാണ് ഓട്ടോക്കാരെ കാണുന്നത് ,എന്നാല്‍ നാം എറണാകുളം നഗരത്തിലാണ് എങ്കില്‍ ചില കടമ്പകള്‍ കടന്നാലേ ഈ ദൈവധൂതന്മാര് നമ്മെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയുള്ളൂ .അതില്‍ ആദ്യത്തെ കടമ്പ ഇന്റര്‍ വ്യു ആണ് .എവിടെ പോകണം ,ഇന്ന സ്ഥലത്തിന്നരികിലാണോ ,മീറ്ററില്ല, ഇത്ര രൂപയാകും ,മടക്കകൂലി ഇത്ര കൂടി തരണം ,ഇത്യാധി ചോദ്യ ശരങ്ങല്ക്കുശേഷം ഭാഗ്യമുണ്ടെങ്കില്‍ ഇന്റര്‍ വ്യു പാസ്സാകാം .വേറെ ചിലപ്പോള്‍ വല്ല സിനിമയും കണ്ടു തിരിച്ചു വരുമ്പോള്‍ ഒരു ഓട്ടോ വിളിക്കാന്‍ ശ്രമിച്ചു എന്നിരിക്കട്ടെ നിങ്ങള്‍ക്ക് പോകേണ്ടുന്ന സ്ഥലം രണ്ടോ മൂന്നോ കിലോമീറ്റെര്‍ ചുറ്റളവില്‍ ആണെങ്കില്‍ ഓട്ടോ കിട്ടിയെന്നിരിക്കില്ല .പത്തോ ഇരുപതോ ഓട്ടോക്കാരോട് ചോദിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളൂ .പലപ്പോഴും കിട്ടുന്ന മറുപടി വേറെ ഓട്ടം ഉണ്ട് ,അവിടേക്ക് പോകുന്നില്ല , ഇത്ര രൂപ തരണം എന്നൊക്കെ ആയിരിക്കും .ശരി നമ്മള് ഒരു ഓട്ടോ വിളിച്ചു എന്നുതന്നെ ഇരിക്കട്ടെ വെറുതെ പൊടി പിടിച്ചിരിക്കുന്ന ആ മീറ്റര്‍ ഒന്നിടാന്‍ പറഞ്ഞു നോക്കൂ ,ഈ മീറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല ചേട്ടന് ഇറങ്ങിക്കോ എന്നും പറഞ്ഞേക്കാം .കാലം കലികാലം എന്നല്ലാതെ എന്ത് പറയാന്‍ കൈയിലെ കാശും കൊടുക്കണം വല്ലവന്റെ വായിലിരിക്കുന്നതും കേള്‍ക്കണം ..
12 comments:
സത്യം..കൊച്ചിയിലെ ഓട്ടോക്കാരെ വെറുത്തു ബൈക്ക് വാങ്ങേണ്ടി വന്ന ഒരു അനുഭവസ്ഥൻ :(
ഒറ്റ മാർഗ്ഗമേ നിർദ്ദേശിക്കാനുള്ളൂ വാരഫലം നോക്കിയേ ഓട്ടോ വിളിക്കാവൂ.മാനഹാനി,ധനനഷ്ട്ടം എന്നിവ കണ്ടെങ്കിൽ അന്ന് തീർച്ചയായും ഓട്ടോയാത്ര ഒഴിവാക്കുക .പക്ഷെ ഒരു കുഴപ്പം ഉള്ളത് എം കൃഷണൻ നായർക്ക് ശേഷം നല്ല ഒരു വാരഫലക്കാരനെ നമുക്ക് മലയാളികൾക്ക് കിട്ടിയില്ല എന്നതാണ`..
:)
ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ, കൊച്ചിയിലേക്കു് അധികം പോകേണ്ടിവരാറില്ല. പാവപ്പെട്ടാരുടെ വാഹനം എന്നതു വളരെ ശരി.
കൊച്ചിയില്‍ മാത്രമല്ല ഇവിടെ തിരോന്തരത്തും ഇതൊക്കെ തന്നെ അനുഭവം. ട്രെയിന്‍ യാത്ര കഴിഞ്ഞു വന്നിറങ്ങുമ്പോള്‍ പ്രീപെയ്ഡ് സര്‍വീസ് ഉള്ളത്കൊണ്ട് ഒരല്‍പ്പം സൌകര്യം. ഒരിക്കല്‍ രാത്രി 10 മണിക്ക് വന്നിറങ്ങിയ പെണ്‍കുട്ടിയെ ഒരു പൊലീസുകാരന് ഒരാട്ടോയുടെ നമ്പര്‍ ഒക്കെ എഴുതിയെടുത്തിട്ട് 15 കി.മീ. ദൂരമുള്ള സ്ഥലത്തേക്ക് അതില്‍ കയറ്റിവിട്ടതും ഓര്‍മ്മയുണ്ട്.
കണ്ണൂര്‍ക്ക് വരൂ മാഷെ,ഓട്ടോക്കാരുടെ മാതൃകാസേവനം
കാണാന്‍!സര്വ്വപോസ്റ്റ്മോര്ട്ടവും കഴിഞ്ഞേ അവന്മാര്
നമ്മെ ഓട്ടോയില്‍ കയറാന്‍ തന്നെ അനുവദിക്കത്തൊള്ളു!
കയറിക്കഴിഞ്ഞാല്‍ പിന്നെ നൂറായിരം ചോദ്യങ്ങളാവും,
ഇയാളെവിടുന്ന് വരുന്നു..എന്തിനു വന്നു...ഇനി
എപ്പഴാ തിരിച്ചു പോവ്വാ....ജോലിയെന്തെടുക്ക്വാ....
ശമ്പളമെത്രയാ.....വീട് വാടകയാണൊ/സ്വന്തമോ....
അങ്ങിനെയങ്ങിനെ വാതോരാതെ,ഒട്ടും വിരസപ്പെടാതെ
നമ്മെയവര്‍ എത്തേണ്ടിऽത്തെത്തിക്കും...ഇത്രയും
ഔദാര്യം,ഇനി കാശു കണക്കു പറഞ്ഞു വാങ്ങുമ്പോള്‍
അത്രയും നേരം വാചാലപ്പെട്ടതിന്റെ ചാര്‍ജ്ജ് കൂടി
ഈടാക്ക്വേം ചെയ്യും..മാതൃകാ ഓട്ടോക്കാരാണു
ഇവിടെയെങ്ങും!
പ്രവീണ്‍ ,കടത്തനാടന്‍,ചേച്ചി പെണ്ണ്,എഴുത്തുകാരി ,ഗീത,നുറുങ്ങ്,നന്ദി നല്ല വാക്കുകള്‍ക്ക്...
ഓട്ടോയെക്കുറിച്ചു പറയരുത് ...
ഓട്ടോക്കെര്യത്തിലും അങ്ങനെ ബാക്കി ജില്ലക്കാര്‍ ആധിപത്യം സ്ഥാപിക്കാന്‍ നോക്കണ്ട. ഞങ്ങള്‍ കോട്ടയംകാരും ഒട്ടും പിന്നിലല്ലാ ട്ടോ....
സത്യം ...
അതെ സംഭവം ഓക്കേ. പക്ഷെ കോഴിക്കോടെ ടീമിനെ ഒഴാവാക്കാം.(കുറെ പേരെയെങ്കിലും) ആരോട് ചോദിച്ചാലും ഇതേ പറയൂ. ഞാന്‍ മലബാരുകാരനായത് കൊനടല്ല പറഞ്ഞത്
ആരുടെ സമീപനങ്ങലിലാണ് മാറ്റം വേണ്ടത് .....ഓട്ടക്കരുടെയോ? യാത്രക്കാരുടെയോ?
സത്യം. സത്യം..
Post a Comment