ആദ്യമായെന്നാണ് മഴ കണ്ടത് ..ഓര്‍ക്കുന്നില്ല ഒരു പക്ഷെ അന്നോര്‍മ്മയില്ലെന്കിലും ഞാനും എല്ലാ കുഞ്ഞുങ്ങളെയും പോലെ മഴ കാണുമ്പോള്‍ ചിരിക്കുകയും മഴത്തുള്ളികളില്‍ തിമിര്‍ത്തു കളിച്ചും കാണും ...ഓര്‍മയിലെ ആദ്യത്തെ മഴ അന്നാണ് പെയ്തത് ഒന്നാം തരത്തിലെ സരോജിനി ടീച്ചര്‍ എന്റെ വക്കുപൊട്ടിയ സ്ലേറ്റിന്റെ ഒത്ത നടുവില്‍ നൂറില്‍ നൂറു എന്നു കണക്കിന് മാര്‍ക്കിട്ട ദിവസം..ഉച്ച കഴിഞ്ഞും ക്ലാസ്സുണ്ട് എങ്കിലും രണ്ടു പറമ്പ് കഴിഞ്ഞാല്‍ വീടായി , ചോറ് കഴിച്ചെന്നു വരുത്തി ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക് .ആദ്യമായി ഒന്നാമന്‍ ആയതിന്റെ സന്തോഷം ..അമ്മയെ കാണിക്കണം ..സ്ലേറ്റ് മാറത്തു ചേര്ത്തു പിടിച്ചിരുന്നില്ല നൂറില്‍ നൂറു മയഞ്ഞുപോയാലോ, വീട്ടിലേക്ക് തിരിയുന്ന ഇട വഴി ഒന്നു തിരിഞ്ഞെയുള്ളൂ അതാ വരുന്നു അവന്‍...ചന്നം പിന്നം എന്നല്ല പറയേണ്ടത് ചര പറ എന്നാണ് ...എല്ലാം തകര്ത്തു ...നല്ല ബോംബെ പെന്‍സിലിന്റെ നിറമുള്ള ഭാഗം കൊണ്ടു സരോജിനി ടീച്ചര്‍ എനിക്ക് മാത്രം സമ്മാനിച്ച എന്റെ ആദ്യത്തെ മഹത്തായ വിജയം കുസൃതികളായ മഴക്കുരുന്നുകള്‍ എടുത്തു ...
എന്റെ കണക്കുകള്‍ മഴ പിന്നെയും പല തവണ തെറ്റിച്ചിട്ടുണ്ട് , മഴയുടെ പല കുസ്രിതികള്‍ക്കും ഞാന്‍ വഴങ്ങികൊടുത്തിട്ടുമുണ്ട് ..പക്ഷെ ഞാനിന്നു മഴയോട് പരിഭവിക്കാറില്ല.കാരണം മഴ ചിലതൊക്കെ ഓര്മ്മപ്പെടുത്തുകയാണ് ....
1 comment:
i just feel proud,because u r my friend&i expect more!!!!!!!!!!!!!
Post a Comment