മിക്ക ദിവസങ്ങളെയും പോലെ അന്നും സമരമായിരുന്നു ..എന്തിനാണ് എന്നു അറിഞ്ഞില്ല. വന്നുവന്നിപ്പോള്‍ സമരങ്ങലോടെല്ലാം ഒരുതരം അവജ്ഞയാണ് ..ചിലരുടെയൊക്കെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇവരൊക്കെ സമരം ചെയ്യാന്‍ മാത്രം ജനിച്ചതാണെന്ന് തോന്നും...
ഇന്നത്തെ സമരം എന്തിനാണ് എന്നൊന്നും നോക്കാതെ കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാനിറങ്ങി . സത്യം പറഞ്ഞാല്‍ ഈ സമരക്കാരുടെ കാരുണ്യം കൊണ്ടു നഗരത്തിലെ എല്ലാ സിനിമകളും കാണാനുള്ള മഹാഭാഗ്യം അടിയന് കിട്ടിയിട്ടുണ്ട് . കൂട്ടത്തിലെ ഒരു വിദ്വാന് ആ തമിഴ് പടം തന്നെ കാണണം ..ശരി ആയിക്കളയാം . അശോക് ടാക്കീസിലാണ് പടം കളിക്കുന്നത് . ഞങ്ങള്‍ നടന്നു.
കോടതി കവലയിലാണ് സമരക്കാര്‍ തമ്പടിച്ചിരിക്കുന്നത് ..അവരെ കടന്നു വേണം ഞങ്ങള്ക്ക് പോകാന്‍ ..ദൂരെ നിന്നു തന്നെ നേതാവിന്റെ അലര്‍ച്ച കേള്‍ക്കുന്നുണ്ട് , വിദ്യഭ്യാസ കച്ചവടമെന്നോ ..? സ്വാശ്രയ മാനേജ്മെന്റ്, ...... ,അങ്ങനെ എന്തൊക്കെയോ ഉയര്ന്നു കേള്‍ക്കുന്നുണ്ട് ..അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് റോഡെല്ലാം ബ്ലോക്കാണ് .അണികളെല്ലാം കോളജിലെ സത്യന്‍ മാഷിന്റെ ക്ലസ്സിലെന്ന പോലെ നിശബ്ദതരാണ്.ആയതിനാല്‍ സ്വാതന്ദ്ര്യം സമത്വം സഹോധര്യം അടിയുറച്ചു നിന്നുകൊണ്ട് അനീതിക്കെതിരെ പോരാടണം, നേതാവ് പറഞ്ഞു നിര്‍ത്തി .പക്ഷെ തെല്ലു കഴിഞ്ഞപ്പോള്‍ കണ്ടത് അടിയുറച്ചു നിന്നവര്‍ അടി വാങ്ങുന്നതാണ് .
ഞാന്‍ ആലോചിച്ചത് മറ്റൊന്നുമല്ല സ്വാതന്ദ്ര്യം സമത്വം സഹോധര്യം തന്നെ ..ഫ്രെഞ്ച് വിപ്ലവം നടന്നില്ലയിരുന്നെന്കില്‍ ഇവരെങ്ങനെ ഈ വാക്ക് പറയുമായിരുന്നു.ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞുപോയ ആ വാക്കിനു ഇന്നു എന്ത്ര്‍ത്തമാണുള്ളത് .
എങ്കിലും ബീവരജ് ഷാപ്പിനു മുന്‍പിലെ നീണ്ട വരികളില്‍ കാണുന്ന ജനാധിപത്യവും സോഷ്യലിസവും സഹോധര്യവും ഒന്നും തന്നെ റേഷന്‍ കടകളില്‍ പോലും കാണാനില്ല ..കാലം എങ്ങോട്ടാണ് പോകുന്നത് ......
No comments:
Post a Comment